തിരുവല്ല – കുറ്റൂരിലെ വലിയ പാടശേഖരമായ കോതവിരുത്തി പാടശേഖരത്തിൽ വിതയുത്സവം നടത്തി.100 ഏക്കറോളം സ്ഥലത്താണ് ഇത്തവണകൃഷി ഇറക്കിയിരിക്കുന്നത്. വിതയുത്സത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറുമായ ജോ ഇലഞ്ഞിമൂട്ടിൽ നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് കെ. എസ്. എബ്രഹാം അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാടശേഖരസമിതി സെക്രട്ടറിയുമായ എൻ.ടി. എബ്രഹാം, കൃഷി ഓഫീസർ താരാ മോഹൻ, കാർഷിക വികസന സമിതി അംഗം വി. ആർ. രാജേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ലിജി, കർഷക സമിതി അംഗങ്ങളായ എം. എം കുര്യൻ, ജോസഫ് എബ്രഹാം, ബിബിൻ മുളമൂട്ടിൽ, എം. എം. മാത്യു, രമ്യ തമ്പി, അന്നമ്മ എബ്രഹാം, ജെസ്സി കുര്യൻ, എന്നിവർ പ്രസംഗിച്ചു



