ഗാസയിൽ ഹമാസിനെതിരെ വീണ്ടും പണി തുടങ്ങി ഇസ്രയേൽ ;

World

ന്യൂഡൽഹി – ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം വീണ്ടും ഹമാസിനെതിരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. വെടിനിർത്തൽ ഒരു ദിവസംകൂടി നീട്ടാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് യുദ്ധ ഉടമ്പടി ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ സൈന്യം ആക്രമണം തുടങ്ങിയത്. ഇസ്രായേലിനു നേരെ വന്ന റോക്കറ്റ് തകർത്തെങ്കിലും വെടിനിർത്തൽ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിൻറെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഐഡിഎഫ് ആരോപിച്ചു. ഇതോടെ ഗാസയ്ക്കു നേരെയുള്ള ആക്രമണം ഇസ്രയേൽ പുനരാരംഭിച്ചതായാണ് റിപ്പോർട്ട്.

നവംബർ 24ന് ആയിരുന്നു വെടിനിർത്തൽ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാർ വെള്ളിയാഴ്ച രാവിലെ വരെ നീട്ടിയിരുന്നു. യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും വെടിനിർത്തൽ കൂടുതൽദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഏറ്റുമുട്ടൽ പുനരാരംഭിച്ചിരിക്കുന്നത്.

മരിച്ചുവീഴുന്നത് ഹമാസ് എന്താന്നോ, യുദ്ധം എന്തിനാണെന്നോ അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ അടക്കമാണെന്നതാണ് ഭയാനകം. ഹമാസ് എന്നത് ഗാസയുടെ രക്ഷകരോ, പ്രതിനിധികളോ അല്ലെന്ന് പാലസ്തീൻ രാഷ്ട്ര നേതാക്കൾ വെളുപ്പെടുത്തിയിരുന്നു . അപ്പോൾ ആരാണീ ഹമാസ് ?
മറ്റൊരു അൽഖൊയ്‌ദയോ ?

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *