കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടുകിട്ടി

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി പൊന്നപ്പൻ സിറ്റി സ്വദേശി ജെസ്‌വിൻ റോയിയാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ജെസ്‌വിൻ ഒഴുക്കിൽപ്പെട്ടത്. ചെക്ക് ഡാമിന് കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ജസ്വിനൊപ്പം ആറ്റിലിറങ്ങിയ ആരോമൽ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *