കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ് !!

Crime India

കോഴിക്കോട് – ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന പാക് പിന്തുണയുള്ള ഭീകരസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ ഞായറാഴ്ച എൻഐഎ ഒരേസമയം റെയ്ഡ് നടത്തി. ഗസ്വ-ഇ-ഹിന്ദ് എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണ ഭാഗമായിരുന്നു റെയ്ഡ്. മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഥ്, യുപിയിലെ അസംഗഡ്, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വ്യാപക തിരച്ചിൽ നടന്നത് .

സംശയമുള്ളവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് പരിശോധിച്ചത്. പാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരരുമായി ഇവർക്കുള്ള ബന്ധം റെയ്ഡിൽ വ്യക്തമായതായി എൻഐഎ അറിയിച്ചു. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നു. നാലുസംസ്ഥാനങ്ങളിലെ റെയ്ഡിൽ മൊബൈലുകളും, സിം കാർഡുകളും, നിരവധി രേഖകളും പിടിച്ചെടുത്തു.

രാജ്യത്തെ വിവിധയിടങ്ങളിൽ സ്‌ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ മർഗൂബ് അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മർഗൂബ് ഇന്ത്യയിൽ നിന്ന് മാത്രമല്ല, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയും വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയിരുന്നു. ടെലഗ്രാം പോലെ മറ്റു ചില പ്ലാറ്റ്‌ഫോമുകളിലും ഇയാൾ സമാന ഗ്രൂപ്പുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. ഈ ഗൂപ്പിലെ ആലിമുകളെ കെണ്ടഫരാകരിച്ചായിരുന്നു റെയ്ഡ് നടന്നത്.

 

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *