വനിതാ കമ്മിഷൻ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാദ്ധ്യമാക്കുന്നു: വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുടുംബപ്രശ്‌നങ്ങളിൽ വനിതാ കമ്മിഷൻ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളിൽ പത്തനംതിട്ട ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. കുടുംബപ്രശ്‌നങ്ങൾ കൂടി വരുന്ന സാഹചര്യമാണുള്ളത്. ദമ്പതികൾ തമ്മിലുള്ള സ്നേഹവും പരസ്പരധാരണയും കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നത്. ഇത്തരം കേസുകളിൽ സമയം ചിലവഴിച്ചു കാരണം കണ്ടെത്തി പരിഹാരം നിർദേശിച്ചു. വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം ഏറെ സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിങിൽ പരിഗണിച്ചത്. സിറ്റിങിൽ പരിഗണിച്ച 58 പരാതികളിൽ 18 എണ്ണം തീർപ്പാക്കി. 33 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി വച്ചു. ഏഴു പരാതികൾ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോർട്ടിന് അയച്ചു.

സിറ്റിങിൽ പാനൽ അഭിഭാഷകരായ അഡ്വ. കെ എസ് സിനി, അഡ്വ. എസ്. സീമ, വനിതാ സെൽ പോലീസ് ഉദ്യോഗസ്ഥ എ ആർ ലീലാമ്മ, കൗൺസിലർ ശ്രേയ ശ്രീകുമാർ, വീണ വിജയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *