സേവാഭാരതിയുടെ ” സ്വാന്തന സ്പർശ ” റീഹാബിലിറ്റേഷൻ സെന്റർ നെല്ലാട്ട് ആരംഭിക്കുന്നു.

Health Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ദേശീയ സേവാഭാരതി കേരളം കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദിവ്യാംഗർക്കും, കിടപ്പ് രോഗികൾക്കും പുനരധിവാസ തെറാപ്പി ആവിശ്യമുള്ളവർക്കുമായി ഇരവിപേരൂരിലെ നെല്ലാട് കേന്ദ്രമാക്കി ” സാന്ത്വന സ്പർശ ” റീഹാബിലിറ്റേഷൻ സെന്റർ ഏപ്രിൽ 17 നു പ്രവർത്തനം ആരംഭിക്കുന്നു. സെന്ററിലെ പുനരധിവാസ സേവനങ്ങൾ ഇവയൊക്കെ.

* ശാസ്ത്രക്രിയാനന്തര, ഓർത്തോപീഡിക്സ് റീഹാബിലിറ്റേഷൻ ( TKR , THR മുതലായവ )
* സന്ധികളിലെ കാഠിന്യം ( പോസ്റ്റ് ഡ്രോമാറ്റിക് സ്റ്റിഫ്സ് )
* ന്യൂറോ റീഹാബിലിറ്റേഷൻ ( സ്ട്രോക്ക്, ബെൽസ് പാൾസി, ന്യൂറോപ്പതി, എർബ്സ് പാൾസി മുതലായവ )
* ശിശുരോഗ റീഹാബിലിറ്റേഷൻ ( സെറിബ്രൽ പാൾസി, CDH CTEV മസ്കുലാർ ഡിസ്ട്രോഫി, ഡെവലപ്പ്മെന്റ് ഡിലെ മുതലായവ

മറ്റു സേവനങ്ങൾ..
* കൗൺസിലിംഗ് | സ്പീച്ച് തെറാപ്പി | ദിവ്യംഗ സേവാകേന്ദ്രം
* ബിഹേവിയറൽ തെറാപ്പി | ജനറൽ ഫിസിയോതെറാപ്പി
* സ്‌പെഷ്യൽ എഡ്യൂക്കേഷൻ | സ്ട്രോക്ക് റീഹാബിലിറ്റേഷൻ | പീഡിയാട്രിക് ഫിസിയോതെറാപ്പി

ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിക്കുന്ന ഈ സെന്ററിന്റെ സേവനം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന്
ഗോപകുമാർ ശങ്കരമംഗലം ( പ്രസിഡന്റ് ), ശിവകുമാർ അമൃതകല ( സെക്രട്ടറി ), ശങ്കരപ്പിള്ള നെയ്യുരുത്തിയിൽ ( സാന്ത്വന സ്പർശം ചെയർമാൻ), അനീഷ് പൂവപ്പുഴ ( കൺവീനർ സാന്ത്വന സ്പർശം തെറാപ്പി സെന്റർ ) എന്നിവർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *