പാലായിൽ സ്ക്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണു കാണാതായി.

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപമാണ് അപകടം. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടി ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ വീണത്. പാലാ ഫയർ ഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിലെ നന്മ സന്നദ്ധപ്രവർത്തകരും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇരുട്ട് ആയതിനാൽ രക്ഷാപ്രവർത്തനവും അതീവദുഷ്കരമായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *