അബുദാബി: രണ്ടു വർഷം മുമ്പ് വിട പറഞ്ഞ അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ സജീവ പ്രവർത്തകനും അബുദാബി കാസർഗോഡ് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റും ആയിരുന്ന എം എം നാസറിന് വേണ്ടി അബുദാബി കാസർഗോഡ് ജില്ലാ കെഎംസിസി പ്രാർത്ഥനാ സദസ്സും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു.ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പ്രാർത്ഥനക്ക് കബീർ മൗലവി, അഷ്‌റഫലി ബസറ എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ ടി കെ അബ്ദുൽ സലാം ഉദ്ഘടനം ചെയ്തു.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ , ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, അനീസ് മാങ്ങാട്, റഷീദ് പട്ടാമ്പി, ഷാനവാസ് പുളിക്കൽ, യുകെ മുഹമ്മദ് കുഞ്ഞി,ഖാദർ ഒളവട്ടൂർ, ഹംസ നടുവിൽ, സ്വാലിഹ് വാഫി, കെ കെ സുബൈർ, സത്താർ കുന്നുംകൈ, പി ടി റഫീഖ്, അസീസ് പെർമുദ, ഹനീഫ പടിഞ്ഞാർ മൂല, നൗഷാദ് മിഹ്റാജ്, സി എച്ച് സലാം , ഇസ്മായിൽ അഞ്ചില്ലത്ത് , മുഹമ്മദ് ആലമ്പാടി, ഷമീർ പുറത്തൂർ, ഷാജഹാൻ കാഞ്ഞങ്ങാട് ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിലെ നിരവധി പേർ നാസറിന്റെ അകാല വിയോഗത്തിൽ ഉണ്ടായ നഷ്ട്ടത്തെ കുറിച്ചും നിസ്വാർത്ഥ പ്രവർത്തനത്തെ പ്രകീർത്തിച്ചും പ്രാർത്ഥിച്ചും സംസാരിച്ചു. പി കെ അഷറഫ് സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.


