പത്തനംതിട്ട – കേരളത്തിൽ ഫലവർഗ കൃഷിക്ക് സാദ്ധ്യതയേറുന്നതായി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ പ്രസ്താവിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടശേരിക്കരയിലെ കൈതകൃഷിത്തോട്ടം സന്ദർശന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൈതച്ചക്കയുടെയും മറ്റ് ഫലങ്ങളുടെയും മൂല്യവർദ്ധനവിലൂടെ അധിക വരുമാനം കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രകച്ചർ ഫണ്ട് ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണ് യൂണിറ്റുകൾ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു. മൂന്നാം വാർഡ് അംഗം സ്വപ്ന സൂസൻ ജേക്കബിന്റെ 10 ഏക്കർ കൃഷിയിടമാണ് മന്ത്രി സന്ദർശിച്ചത്.
ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സോൺ 11 ന്റെ ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രഹ്മണ്യൻ, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബർട്ട്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റുമാരായ ഡോ. വിനോദ് മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, കൃഷി അസി. ഡയറക്ടർ മീനാ മേരി മേരി, കൃഷി ഓഫീസർ എ. പ്രവീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോർജു കുട്ടി വാഴപ്പിള്ളേത്ത്, വർഗീസ്, സുധേഷ് കുമാർ, ഷീലു മാനപ്പള്ളി എന്നിവർ മന്ത്രിയെ അനുഗമിച്ചു.


