ബസ് തിരികെ കിട്ടാനായി കത്ത് നൽകാൻ റോബിൻ ബസുടമ ഗാന്ധിപുരത്തേക്ക്

Kerala Pathanamthitta

പത്തനംതിട്ട – ഇന്നലെ കോയമ്പത്തൂരേക്ക് സർവ്വീസ് നടത്തുന്നതിനിടെ ഗാന്ധിപുരത്ത് വെച്ച് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ആർടി ഓഫീസിലെത്തി കത്ത് നൽകുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു . ഇന്നലെ ഓഫീസ് അവധിയാണെന്നും ഇന്ന് മോട്ടോർ വെഹിക്കിൾ ഡയറക്ടർ വന്ന ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നുമാണ് തമിഴ്‌നാട് ആർടിഒ പറഞ്ഞിരുന്നത്. ബസ് തിരികെ കിട്ടാനായി ഇന്ന് റോബിൻ ബസുടമ ഗാന്ധിപുരത്തെ ആർടി ഓഫീസിലെത്തി കത്ത് നൽകും.

ബസിലെ യാത്രക്കാരെ ഇന്നലെ രാത്രി വൈകിയാണ് പത്തനംതിട്ടയിൽ എത്തിച്ചത്. നാളെയാണ് റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് കേസിൽ വിധി വരുന്നത്. ഈ സമയത്ത് കേരള സർക്കാർ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടി.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *