കുമ്പനാട്: ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 79മത് സ്വാതന്ത്ര ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ അനിത എം യോഹന്നാൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികളായ സുബിൻ നീറുംപ്ലാക്കൽ, ജോബ്, അദ്ധ്യാപകരായ രഞ്ജിനി രാജേഷ്, മേരി കോശി, രമ്യ കൃഷ്ണൻ, പി എൻ സുശീല, ആരാധന, രാധിക, രമ്യ ആർ നായർ, അനിത രാജൻ എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുകയും കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഫോട്ടോ: കുമ്പനാട്: ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രിൻസിപ്പൽ അനിത എം യോഹന്നാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.


