കുളനട – ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖലാ കമ്മറ്റിയുടെയും, ഗ്രാമീണ വനിതാ കൂട്ടായ്മയുടെയുംരണ്ടാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ അടിസ്ഥാന മേഖലകളിൽ തൊഴിലെടുക്കുന്ന മുതിർന്ന വനിതകളെ ആദരിക്കുന്നു. ഇന്ന് ഉച്ചക്ക് 2 മണി മുതൽ ഉള്ളന്നൂർ ഗവ.എസ്എൻവി എൽപി സ്‌കൂളിൽ നടക്കുന്ന പരിപാടി മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്യും.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്ന ഉള്ളന്നൂർ പാലനിൽക്കുന്നതിൽ കല്ല്യാണി, ആശാവർക്കറായ ഉള്ളന്നൂർ പാലക്കംപൊയ്കയിൽ ജയാ സികെ, പാലിയേറ്റിവ് സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന മെഴുവേലി പുതിയവീട്ടിൽ തെക്കേതിൽ സേതു എം, ക്ഷീര കര്ഷകയായ ഉള്ളന്നൂർ ചൈതന്യയിൽ റസീന മോൾ, കർഷകയായ ഉള്ളന്നൂർ കൊല്ലന്റയ്യത്ത് സുജാ ബാബു, അനുഗ്രഹ കുടുംബശ്രീ കാരിത്തോട്ട യിൽ നിന്നും ചിന്നമ്മ വർഗ്ഗീസ്, ഹരിത കർമ്മ സേനയിൽ സേവനമനുഷ്ഠിക്കുന്ന കൈപ്പുഴ നോർത്ത് പൊയ്കയിൽ റേച്ചൽ സാം, ചെറുകിട സംരംഭകയായ ഉള്ളന്നൂർ മുകേഷ് ഭവനിൽ രാധാമണി എന്നീ മുതിർന്ന വനിതകളെയാണ് ആദരിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

