ഓമല്ലൂർ – റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഓമല്ലൂർ പള്ളം ബിജു ഭവനത്തിൽ ഗോപി (70)യാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഓമല്ലൂർ പഞ്ചായത്ത് പള്ളത്ത് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം മൃതദേഹം കണ്ടത്. സമീപത്ത് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവയും ഉണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. റോഡിന് സമീപത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന ഗോപി എന്നയാളെ രാവിലെ മുതൽ കാണാനില്ലെന്ന് പറഞ്ഞിരുന്നു. ഒരു ബന്ധു അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒരു മൃതദേഹം റോഡരുകിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വാർഡ് അംഗം സ്മിതാ സുരേഷിനെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഭാര്യ: ലീല. മക്കൾ: ബിജു ,ബിന്ദു. മരുമക്കൾ: സനൽ, യശോദ.
What do you feel about this post?
Like
Love
Happy
Haha
Sad

