മാസം തോറും 50 രൂപ നൽകാത്തതിന് പിഴ 10000 രൂപയോ ?

Kerala Pathanamthitta

കുഴിക്കാലാ – വീടുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ ശേഖരിക്കാൻ വരുമ്പോൾ 50 രൂപ നൽകിയില്ല എന്ന് പറഞ്ഞാണ് 10,000 രൂപ പിഴയടക്കണം എന്ന് പറഞ്ഞ് പഞ്ചായത്തുകൾ സാധാരണക്കാർക്ക് രജിസ്ട്രഡ് നോട്ടീസുകൾ അയക്കുന്നതെന്ന് . ഇത് പ്രതിഷേധാർഹം ആണെന്ന് മലപ്പുഴശേരി മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ ബെന്നി കുഴിക്കാലാ പറഞ്ഞു.. വീട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ശേഖരിക്കാൻ വരുമ്പോൾ പല വീടുകളിലും ആളുകൾ കാണില്ല. അല്ലങ്കിൽ പ്രായം ചെന്ന ആളുകൾ ആയിരിക്കും. പക്ഷെ അവർക്ക് ഇതൊന്നും അറിയണമെന്നില്ല. പലരും പിഴ അടക്കണം എന്ന് നോട്ടീസ് കിട്ടുമ്പോൾ ഭയപ്പെടുന്നു. പഞ്ചായത്തുകളും, അധികാരികളും ബോധവൽക്കരണം നടത്തിയ ശേഷമേ പിഴ പോലെയുള്ള കാര്യങ്ങൾ നടത്താവൂ എന്ന അദ്ദേഹം ആവശ്യപ്പെട്ടു.. പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടത് നമ്മൂടെ ഉത്തരവാദിത്വം ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ എല്ലാ വാർഡുകളിലും അതിനായി കമ്പിവലയിട്ട കൂടുകൾ വെച്ചിരിക്കുമ്പോൾ അതിൽത്തന്നെ ആളുകൾ നിക്ഷേപിക്കണമെന്ന് ബോധവൽക്കരണം നടത്തണം. 50 രൂപ കൊടുക്കാത്ത ആളുകളുടെ വീട്ടുകരം അടക്കുമ്പോൾ ഈ തുക കൂടി ഈടാക്കണം. എല്ലാ മാസവും പിരിവിനെന്ന് പറഞ്ഞു വീടുകളിലേക്ക് ചെല്ലുന്നതും ഇഷ്ടപ്പെടാത്ത ആളുകൾ അവരുമായി വഴക്കിടാറുമുണ്ട്. മുന്നറിയിപ്പ് ഒന്നും ഇല്ലാതെ വലിയ പിഴ നോട്ടിസ് അയച്ചു ആളുകളെ ഭയപ്പെടുത്തുന്ന രീതി ഒഴിവാക്കണം. പഞ്ചായത്തുകളുടെ ഈ നടപടിയിൽ പ്രതിക്ഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *