വറുത്ത കോഴിത്തല അടക്കം ബിരിയാണി ; പാഴ്‌സൽ നൽകിയ ഹോട്ടൽ അടപ്പിച്ചു

Crime Malappuram
Print Friendly, PDF & Email

മലപ്പുറം – ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തിയതിനെ തുടർന്ന് പരാതി വന്നപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. തിരൂർ പിസി പടിയിലെ ഒരു വീട്ടുകാരിയാണ് മുത്തൂരിലെ ഒരു കടയിൽനിന്ന് 4 കോഴിബിരിയാണി ഓർഡർ ചെയ്തത്. ഇതിൽ രണ്ടെണ്ണം ഇവർ കഴിച്ചു. മൂന്നാമത്തെ ബിരിയാണി പാക്കറ്റ് തുറന്നതോടെയാണ് വറുത്ത കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയിൽ ചേർത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ടായിരുന്നു. ഇതോടെ ഇവർ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയയ്ക്കു പരാതി നൽകി.

ഉടൻ ഓഫിസറും ഭക്ഷ്യസുരക്ഷാ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ സുജിത് പെരേരയും ചേർന്നു ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി. ലൈസൻസുകളും ഉണ്ടായിരുന്നില്ല. ഇവർക്കുണ്ടായിരുന്ന റജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *