മല്ലപ്പള്ളി – മഹാത്മാ കാവാരികുളം കണ്ഠൻ കുമാരൻ കമ്യൂണിസ്റ്റ് കാർമേഘങ്ങളാൽ മറയ്ക്കപ്പെട്ട സൂര്യനാണെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടർ എം.രാധാകൃഷ്ണൻ. ഹിന്ദു ഐക്യവേദി പെരുമ്പെട്ടിയിൽ സംഘടിപ്പിച്ച മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ 160-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽ വിവിധ സാമുദായിക സാമൂഹ്യ പരിഷ്ക്കർത്താക്കളെ അർഹിക്കുന്ന പ്രാധാന്യത്തോടു കൂടി പരിഗണിക്കപ്പെട്ടപ്പോൾ കേരളത്തിൽ അവശ സമൂഹത്തിന് വേണ്ടി അവരുടെ ശബ്ദമായി ശ്രീമൂലം പ്രജാസഭയിൽ പോലും അംഗമായിരുന്ന മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ചരിത്രം ബോധപൂർവ്വം അവഗണിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികവർഗ്ഗ മലവേടൻ സഭ സംസ്ഥാന പ്രസിഡന്റ് പി.കെ ഗോപി ദീപ പ്രോജ്വലനം നടത്തി. സാംബവ മഹാസഭ ജില്ലാ പ്രസിഡന്റ് സി.കെ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ ആശംസ അർപ്പിച്ചു. ചടങ്ങിൽ കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് വിരമിച്ച എം.വി നടേശന് പുരസ്ക്കാരം നൽകി. ശ്രീജയൻ നന്ദനം, ഗോപിനാഥ് ചെങ്ങന്നൂർ, കെ.ബിന്ദു, സി.എൻ പുരുഷോത്തമൻ, വി.കെ. ഉല്ലാസ്, ബിജു മേത്താനം, ദിലീപ് ചുങ്കപ്പാറ ,പി.കെ.രവി, വി.എൻ ശശിധരൻ നായർ, എൻ. മഹേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

