വോട്ട് ചെയ്യാൻ പോയവരെ നായ കടിച്ചു !!

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – വോട്ടു ചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെ പോളിങ് കേന്ദ്രത്തിനു സമീപം വച്ച് തെരുവുനായ കടിച്ചു. അടൂർ മണക്കാല ഗവ.പോളീ ടെക്‌നിക്കിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മണക്കാല ചാങ്ങേൽ വീട്ടിൽ കുട്ടി(60) യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച രാത്രി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായി പോളിങ് സ്‌റ്റേഷനിൽ ഇരിക്കുവാനുള്ള പ്രവേശന പാസ് വാങ്ങാനെത്തിയ മണക്കാല ആലുവിളയിൽ തോമസ്(68) നേയും നായ കടിച്ചു. ഇരുവരുടേയും കാലിലാണ് കടിച്ചത്. രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *