ഭാരതം ഇനി ജിയോ സാറ്റലൈറ്റ് ജിഗാ ഫൈബർ സേവനത്തിൽ !!

India TECH

ന്യൂഡൽഹി: ഭാരതത്തിലാദ്യമായി സാറ്റലൈറ്റ് അധിഷ്ഠിത ജിഗാ ഫൈബർ ഇന്റർനെറ്റ് സർവീസ് അവതരിപ്പിച്ച് റിലയൻസ് ജിയോ. ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബൈൽ കോൺഗ്രസിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭാരതത്തിന്റെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാ ഫൈബർ സർവ്വീസായ ജിയോ സ്‌പേസ് ‌ഫൈബർ റിലയൻസ് അവതരിപ്പിച്ചത്. ബ്രോഡ്ബാൻഡ് സർവ്വീസ് ലഭിക്കാൻ പ്രയാസമുള്ള ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിൽ പോലും ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് സർവ്വീസുകൾ ലഭ്യമാക്കുകയെന്നതാണ് ജിയോ സ്‌പേസ്‌ ഫൈബർ എന്ന പുതിയ സംവിധാനം കൊണ്ട് റിലയൻസ് ലക്ഷ്യമിടുന്നത്.

ഏതൊരു സാധാരണക്കാരനും താങ്ങാൻ കഴിയുന്ന നിരക്കിൽ ഭാരതത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ജിയോ സ്‌പേസ്‌ ഫൈബർ എത്തും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ നാല് വിദൂര പ്രദേശങ്ങളിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡിഷയിലെ നബ്രംഗ്പൂർ, അസമിലെ ഒഎൻജിസി – ജോർഹട്ട് എന്നീ മേഖലകളിൽ ജിയോ സ്‌പേസ്‌ഫൈബർ നിലവിൽ ലഭ്യമാണ്.

കോടിക്കണക്കിന് ഉപഭോക്താക്കളിലേക്കും ദശലക്ഷക്കണക്കിന് വീടുകളിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആദ്യമായി എത്തിക്കാൻ ജിയോ സർവീസിന് ഇപ്പോൾത്തന്നെ കഴിഞ്ഞിട്ടുണ്ട്. ജിയോ സ്‌പേസ് ‌ഫൈബർ വരുന്നതോടെ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കാത്ത കുഗ്രാമങ്ങളിലെ അനേകം കുടുംബങ്ങളുടെ പ്രയാസത്തിന് പരിഹാരമാകും. ഡിജിറ്റൽ സമൂഹത്തിലേക്ക് ഭാരതം പ്രവേശിച്ചിരിക്കുകയാണ്.

ഇപ്പോൾ രാജ്യത്തെവിടെയും താമസിക്കുന്നവർക്ക് ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നതിനും സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ, എന്റർടെയ്ൻമെന്റ് സർവീസുകൾ ഓൺലൈനായി ലഭിക്കുന്നതിനും ജിയോ സ്‌ഫേസ്‌ഫൈബർ സസഹായിക്കുമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രതികരിച്ചു. രണ്ട് തരം ബ്രോഡ്ബാൻഡ് സർവീസുകളാണ് ജിയോ സ്‌പേസ്‌ഫൈബർ ഒരുക്കുന്നത്. ജിയോ ഫൈബർ, ജിയോഎയർഫൈബർ എന്നിവയാണത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *