പന്തളത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: എം.സി റോഡിൽ പാട്ടുപുരക്കാവ് കാണിക്ക വഞ്ചിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കടയ്ക്കാട് ഉളമയിൽ കാവിൽ വീട്ടിൽ എൻ.കെ.സുരേഷിന്റെ മകൻ സുനീഷ് (29) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 നാണ് അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കൊല്ലം തേവലക്കര അരിനെല്ലൂർ ഊപ്പൻ വിളയിൽ റിയാസ് (34) ന് സാരമായി പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പാലായിലേക്ക് പോയ കെഎസ്ആർടിസി വോൾവോ ബസാണ് ബൈക്കിൽ ഇടിച്ചത്.
അമ്മ: ലത. ഭാര്യ: രമ്യാകൃഷ്ണൻ. സഹോദരി: സുകന്യ മോൾ.

Leave a Reply

Your email address will not be published. Required fields are marked *