ലോറിയുടെ ബ്രേക്ക് ജാമായി പുക ഉയർന്നു : അഗ്‌നിശമന സേന എത്തി അണച്ചു

Pathanamthitta TECH
Print Friendly, PDF & Email

അടൂര്‍: തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി പറക്കോട് മാര്‍ക്കറ്റിലേക്ക് വന്ന ലോറി മരിയ ഹോസ്പിറ്റലില്‍ സമീപം വെച്ച് ബ്രേക്ക് ജാം ആയി പുറകിലത്തെ ടയറിന്റെ ഭാഗത്തു നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. രാവിലെ ഏഴരയ്ക്കാണ് സംഭവം. അഗ്‌നിശമനസേനയത്തി വെള്ളം പമ്പ് ചെയ്തു വാഹനം തീ പിടിക്കുന്ന സാഹചര്യം ഒഴിവാക്കി.അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് ന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സാനിഷ്, മുഹമ്മദ്, രാജന്‍, സൂരജ്, സുരേഷ് കുമാര്‍,, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *