പത്തനംതിട്ട – സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച് താമരശ്ശേരിചുരം ബാൻഡ് . സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം മേളയിലെ കലാസന്ധ്യയിലാണ് താമരശ്ശേരിചുരം ബാൻഡ് സംഗീതമഴ പെയ്യിച്ചത്.
കാണികളെ സംഗീതസാഗരത്തിൽ ആറാടിച്ച പ്രകടനങ്ങളുടെ രാത്രി കാഴ്ചയായിരുന്നു ജില്ലാ സ്റ്റേഡിയത്തിൽ കണ്ടത്. സിനിമ പാട്ടുകളും നാടൻപാട്ടുകളും ഒരുപോലെ ഇടംപിടിച്ചു. അറബിക് കുത്തിനും നാട്ടു നാട്ടുവിനൊപ്പം രാക്കിളി കിളിമകളേ എന്ന മെലഡി കൂടി പാടിയപ്പോൾ കാണികളുടെ വൈബ് അറിഞ്ഞു. ഫാസ്റ്റ് പാട്ടുകൾക്കൊപ്പം മെലഡികൾ കാണികളെ കൂടുതൽ ആവേശത്തിലാക്കി. എല്ലാത്തരം കാണികളേയും കൈയ്യിലെടുത്തുകൊണ്ടുള്ള ഇവരുടെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. നിലയ്ക്കാത്ത കരഘോഷത്തോടെ കാണികൾ ഒപ്പം ചേർന്നു. എല്ലുള്ളേരിക്കൂടിയായപ്പോൾ താമരശ്ശേരിചുരം ബാൻഡിനൊപ്പം ആടിയും പാടിയും സദസും ഒപ്പം ചേർന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

