വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റം നടന്നു

Pathanamthitta

ഇലന്തൂർ – കേരള സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്നു നടത്തുന്ന പദ്ധതി വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ഇലന്തൂർ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ സന്നിഹിതയായി. പഠിതാക്കളുടെ ചിത്രരചന മത്സരവും വഞ്ചിപ്പാട്ടിന്റേയും പടയണിയുടെയും അരങ്ങേറ്റവും നടന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി മാത്യു, കെ.ആർ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആർ അനീഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാലി ലാലു, സാം പി. തോമസ്, ആതിര ജയൻ, മെമ്പർമാരായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, സാറാമ്മ ഷാജൻ, വി.ജി ശ്രീവിദ്യ, കലാ അജിത്ത്, ജിജി ചെറിയാൻ മാത്യു, ബി ഡി ഒ ഇൻ ചാർജ് ഗിരിജ, വനിതാ ക്ഷേമ ഓഫീസർ ഉഷ, കോ ഓർഡിനേറ്റർ കലാമണ്ഡലം ഉല്ലാസ്, ഫെല്ലോഷിപ്പ് കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *