കോട്ടങ്ങൽ : കോട്ടങ്ങൽ പഞ്ചയാത്തിലെ തുണ്ടിയപ്പാറ – കാടിക്കാവ് റോഡ് പുതുക്കി പണിയണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോട്ടങ്ങൽ പഞ്ചായത്തിന്റെ 5, 6- വാർഡുകൾ ചേർന്ന് കിടക്കുന്ന ഈ റോഡ്, പൂർണ്ണമായി തകർന്ന് ഇരുചക്ര വാഹങ്ങൾക്ക് പോലും കടന്നു പോകുവാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ കോട്ടങ്ങൽ പഞ്ചായത്തിലേ കുടുംബഷേമ കേന്ദ്രത്തിൽ നൂറു കണക്കിന് രോഗികൾ കടന്നു പോകുന്നത് ഇത് വഴിയാണ്. ഈ റോഡ് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാട്ടുകാരും വിവിധ സംഘടനകളും പരാതി നൽകിയെങ്കിലും പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം ലീഗ് കോട്ടങ്ങൽ, ചുങ്കപ്പാറ യുണിറ്റ് കമിറ്റികളുടെ നേതൃത്വത്തിൽ തുണ്ടിയപ്പാറയിൽ റോഡിന്റെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിക്കുകയും തുടർന്ന് ധർണ്ണ നടത്തുകയും ചെയ്‌തു.
അഷറഫ് മൗലവി (മുസ്ലിം ലീഗ് യുണിറ്റ് പ്രസിഡന്റ് ചുങ്കപ്പാറ ) അദ്ധ്യക്ഷത വഹിച്ച ധർണ്ണയുടെ ഉത്ഘാടനം കെ എം മുഹമ്മദ് സലിം (മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് )നിർവഹിച്ചു. എം എസ് ഷാജഹാൻ,സകീർ ഹുസൈൻ,പി എം ആർ ഖാൻ,ഉനൈസ് ഊട്ടുകുളം,അസിസ് ചുങ്കപ്പാറ,അൻസിയ സി എ.അമ്പാട്ടുകുന്നേൽ. ഹുസൈനാർ റാവുത്തർ, ഇസ്മായിൽ ചീനിയിൽ, ഫിറോസ് വായ്‌പ്പൂര്, ഫൈസൽ കാച്ചാനി, ഷാജി ആരി യാട്ട്, സലാം പള്ളിക്കൽ. ഷാജി കാച്ചാനി, നജീബ് ഞൊണ്ടി മാക്കൽ എന്നിവർ പങ്കെടുത്തു.


