തിരുവനന്തപുരം – കേരളത്തിൻ്റെ ആരോഗ്യ മേഖലയേ പറ്റി ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. സർക്കാരുകളും ആരോഗ്യ വിദ്ധതരും ഉറക്കം നടിക്കുകയാണോ അതോ ഉറങ്ങുകയാണോ.കേരളം നിലവിൽ രോഗശയ്യയിൽ ആണ്. കേരളത്തിൻ്റെ തലസ്ഥാന നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളാണ് സെക്രട്ടറിയേറ്റ്, ലുലു മാൾ എന്നാൽ അതിലും കൂടുതൽ ആളുകൾ എത്തുന്ന ഇടമായി RCC മാറികൊണ്ടിരിക്കുന്നു, അതുപോലെ മറ്റ് പ്രെവറ്റ് ഗവൺമെൻ്റെ ക്യാൻസർ അശുപത്രികൾ. കേരളത്തിലെ കുടുംബങ്ങളെ ഈ മഹാരോഗം കർന്നു തിന്നുകയാണ് എത്രയോ കുടുംബങ്ങൾ ഈ രോഗം കാരണം കടകെണിയിൽ സർവ്വതും നഷ്ടപ്പെട്ടു കഴിയുന്നു. ദിവസം തോറും രോഗികൾ പെരുകുകയാണ് പണം മുടക്കിയാലും പലപ്പോഴും ജീവൻ തന്നെ നഷ്ടപെടുന്ന അവസ്ഥയാണ് ഈ രോഗം ഉണ്ടാകുന്നത്. ദൈവത്തിൻ്റെ സ്വന്തം നാട് “രോഗങ്ങളുടെ നാട്” ആയി മാറുകയാണ്. ഇതിനോടെപ്പം കിഡ്നി,, കരൾ രോഗങ്ങൾ കേരളത്തിൽ പെരുകുകയാണ്.എന്താണ് കേരളത്തിൽ ഇങ്ങനെ രോഗങ്ങൾ വർദ്ധിക്കുവാൻ കാരണം അതിനെപ്പറ്റി ആരും ചർച്ച ചെയ്യുന്നതായിട്ടോ ആർക്കും അറിയില്ല.ഒരു പ്രദേശത്ത് ഇത്രയേറെ ആളുകൾ ഒരു രോഗത്തിന് അടിമകളായി മാറുമ്പോൾ ഭരണ സംവിധാനം ഇതിനേ പറ്റി പഠിക്കുന്നത് ആവശ്യമാണ്.
വലിയ വികസനവും വൻകിട പദ്ധതികൾക്കും കടമെടുത്തു കോടികൾ മുടക്കുന്ന സർക്കാരുകൾ എന്തുകൊണ്ട് ക്യാൻസർ രോഗം പോലെയുള്ള രോഗങ്ങൾ കേരളത്തിൽ പെരുകുന്നു എന്ന് ഒരു പഠനം നടത്താൻ മനസ്സു കാണിച്ചാൽ അടുത്ത തലമുറയോട് കാണിക്കുന്ന ഒരു നന്മ ആയിരിക്കും വലിയ വികസന ആർക്കു വേണ്ടിയാണ് ഭൂരിപക്ഷം ആളുകളും രോഗത്തിന് അടിമകൾ ആണ് ഒരു തലമുറ മുഴുവൻ നാടുവിട്ടു പോകുന്നു അവർ ഒരിക്കലും തിരിച്ചു വരും എന്ന് കരുതരുത് മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങൾക്ക് ആദ്യം പരിഗണന നല്കണം ഈ പറയുന്ന രോഗങ്ങൾ മറ്റ് സoസ്ഥാനങ്ങളിൽ രാജ്യങ്ങളിൽ ഇത്രയും രൂഷമായിട്ട് ഇല്ല ഇവിടെ കിട്ടുന്ന സകല ആഹാര സാധനങ്ങളും വിഷമാണ് പരിശോധിക്കാൻ സംവിധാനങ്ങൾ ഉണ്ട് പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന പഴ ചൊല്ല് പറയേണ്ടി വരുന്നു ഭരിക്കുന്ന സംവിധാനങ്ങളെ കണ്ണ് തുറക്കൂ കേരളത്തേ രോഗശയ്യയിൽ നിന്ന് എഴുന്നേൽപിക്കാൻ കണ്ണുതുറക്കൂ


