ആലപ്പുഴ – മാന്നാർ നായർ സമാജം അക്ഷര സ്കൂളിൽ നടന്ന ക്യാമ്പ് ലയൺസ് ഡിസ്ടിക്ക് വിഷൻ കെയർ കോഓർഡിനേറ്റർ ലയൺ ഡോക്ടർ സുനിൽ രാജ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ടിക്ക് ഫസ്റ്റ് വൈസ് ഗവർണ്ണർ എം.ജെ. എഫ് ലയൺ ആർ. വെങ്കിടാചലം വിശിഷ്ടാതിഥി ആയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ലയൺ വി.കെ സജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ റീജിയൻ ചെയർമാൻ ലയൺ ആർ. രാജേഷ്, ക്ലബ്ബ് സെക്രട്ടറി സരിത പ്രസന്നകുമാർ, ക്യാമ്പ് കോർഡിനേറ്റർ ലയൺ പി.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് ലയൺ ഗീവർഗ്ഗീസ് യോഹന്നാൻ എന്നിവർ സംസാരിച്ചു.
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പിൽ നിന്ന് തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തവരെ ശസ്ത്രക്രിയക്കു ശേഷം ബുധനാഴ്ച്ച രാവിലെ തിരിച്ചെത്തിക്കും.



