കാട്ടുപന്നിയുടെ ആക്രമണം. സ്‌കൂട്ടർ യാത്രികൻ മരിച്ചു

Kerala Trivandrum

തിരുവനന്തപുരം – കല്ലമ്പലം പള്ളിക്കൽ സ്‌കൂട്ടർ യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മദ്ധ്യവയസ്കൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *