ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി വള്ളം

Pathanamthitta

തൊട്ടപ്പുഴശേരി – ഗ്രാമപഞ്ചായത്തിന്മറ 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വള്ളത്തിന്റെ ഉദ്ഘാടനം 2023 സെപ്റ്റംബർ 23 ഉച്ചക്ക് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുളവൂർ കടവിൽ നിർവ്വഹിക്കുകയും, ഇക്കഴിഞ്ഞ ഉതൃട്ടാതി ജലമേളയിൽ എ ബാച്ചില് മൂന്നാം സ്ഥാനം തനടിയ നെടുംപ്രയാർ പള്ളിയോടത്തിനെയും, ബി ബാച്ചില് മൂന്നാം സ്ഥാനം നെടിയ തോട്ടപ്പുഴതേരി പള്ളിയോടത്തിനെയും ആദരിക്കുകയും ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിഎസ് ബിനോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ബഹു.ജില്ലാ പഞ്ചായത്ത് അംഗം സാറാ ടീച്ചർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ക്രിസ്റ്റഫർ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ആർ കൃഷ്ണകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിസിലി തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ ജെസ്സി മാത്യു, വാർഡ് മെമ്പറന്മാരായ റെൻസിൻ കെ രാജൻ, രേഷ്മ ആർ നായർ, റീന തോമസ്, അജിത ടി ജോർജ്ജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവൻകുട്ടി നായർ, സിഡിഎസ് ചെയർമാൻ രാധ കെ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാർ വി കൃതജ്ഞത രേഖപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *