അട്ടപ്പാടി മില്ലെറ്റ് ഉൽപ്പന്നങ്ങളുമായി ‘നമത്ത് തീവനഗ’ പത്തനംതിട്ടയിൽ

Pathanamthitta

അന്തർ ദേശീയ ചെറുധാന്യ വർഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ ഇന്ന്(സെപ്റ്റംബർ 20)ന് ജില്ലയിൽ എത്തും. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകൾ ,വിത്തുകളുടെ പ്രദർശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിക്കും.

കേരളത്തിന്റെ ചെറുധാന്യ കലവറയായ അട്ടപ്പാടിയിൽ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉൽപ്പാദിപ്പിച്ച മില്ലെറ്റുകളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും മിതമായ വിലയിൽ മേളയിൽ ലഭ്യമാകും. മില്ലെറ്റുകളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

അട്ടപ്പാടിയിൽ ഉൽപ്പാദിപ്പിക്കുന്ന വിവധതര ചെറുധാന്യങ്ങളുടെ പ്രദർശനവും വിപണനവും വിവിധ വിത്തിനങ്ങളുടെ പ്രദർശനം,ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *