സി.പി.ഐ. (എം) മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം പത്തനംതിട്ടയിലും ആചരിച്ചു.

Pathanamthitta Politics

പത്തനംതിട്ട : സി.പി.ഐ (എം) മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം ജില്ല കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജില്ല കമ്മറ്റി ഓഫീസ് അങ്കണത്തിൽ പതാകഉയർത്തൽ, അനുസ്മരണയോഗം, പുഷ്പാർച്ചന എന്നിവയോടെ ആചരിച്ചു.

സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജൂ എബ്രഹാം പതാക ഉയർത്തലും, സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു അനുസ്മരണയോഗവും ഉദ്ഘാടനവും നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ , ജി. രാജേഷ്, ബാബു ജോർജ്ജ് , ആർ. അജിത്കുമാർ , ഇ.കെ ഉദയകുമാർ , അഭിരാജ് കൈതയ്ക്കൽ , രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.


അടിക്കുറിപ്പ് :
സി.പി.ഐ (എം) മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജൂ എബ്രഹാം പതാക ഉയർത്തുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *