പുല്ലാട് : കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ആയ അനീഷ് കുന്നപ്പുഴയെ സി.പി.എമ്മിൽനിന്ന് ആറ് മാസത്തേക്ക് സസ്പെൻഡു ചെയ്തു. അച്ചടക്കമില്ലായ്മയുടെ പേരിലാണ് പുല്ലാട് ലോക്കൽ കമ്മിറ്റിയുടെ നടപടി. പൂവത്തൂർ ഡിവിഷനിലെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗമായ അനീഷ് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും, സി.പി.എം. പുല്ലാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സസ്പെൻഷൻ അംഗീകാരത്തിനായി ഇരവിപേരൂർ ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ടു ചെയ്തു. ചൊവ്വാഴ്ച നടന്ന ലോക്കൽ കമ്മിറ്റിയിൽ ഫണ്ട് സംബന്ധിച്ച് ചർച്ചയെ തുടർന്നുണ്ടായ വിമർശനത്തിൽ പ്രതിഷേധിച്ച് അനീഷ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽനിന്നായിരുന്നു ഇറങ്ങിപ്പോക്ക്. യോഗത്തിൽ തുടരാൻ അദ്ധ്യക്ഷൻ പറഞ്ഞെങ്കിലും തുടരാൻ തത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു മടക്കം. ഭൂരിപക്ഷം ലോക്കൽ കമ്മിറ്റി അംഗങ്ങളും നടപടി ആവശ്യപ്പെടുകയും തീരുമാനമെടുക്കുകയുമായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

