“ലഹരിയോട് നോ പറയാം” പറയാം ക്യാമ്പയിൻ നടന്നു

Pathanamthitta

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും, എലിമുള്ളും പ്ലാക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ‌് ചർച്ചിന്റെയും അഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ യുവജനങ്ങൾക്ക് ഇടയിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ‘ലഹരിയോട് നോ പറയാം”. സെൻ്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് എലിമുള്ളുംപ്ലാക്കലിൽ വെച്ച് നടന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സമുവേൽ ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ, ഓർത്തഡോക്സ‌് സഭ യുവജനപ്രസ്ഥനം കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയി മുഖ്യാ അതിഥിയായിരുന്നു.

ലഹരി വിരുദ്ധ ക്ലാസുകൾക്ക് അനിൽ കുമാർ. എസ് അസിസ്‌റ്റന്റ്റ് എസൈസ് ഇൻസ്പെക്ടർ നേതൃത്വം നൽകി. യോഗത്തിൽ ഇടവക വികാരി ഫാദർ ബിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. മീറ്റിങ്ങിൽ കെസിസി സോൺ വൈസ് പ്രസിഡൻ്റ് ഫാദർ ഒ .എം ശമുവേൽ, ഫാദർ എബി എ തോമസ്, കെ സി സി സോൺ സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത് , അൻസൺ ഡാനിയേൽ, എൻ വി വർഗ്ഗീസ്, ജസ്റ്റി വി ജോസ് എന്നിവർ പ്രസംഗിച്ചു.

Photo caption.കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും, എലിമുള്ളും പ്ലാക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ‌് ചർച്ചിന്റെയും അഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് സഹകരണത്തിൽ ലഹരി വിരുദ്ധ ക്യാംപെയിൻ ആയ ‘ലഹരിയോട് നോ പറയാം”.തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സമുവേൽ ഉദ്ഘാടനം നിർവഹിക്കുന്നു.ഫാദർ ഒ .എം ശമുവേൽ,ഫാദർ ബിപിൻ പാപ്പച്ചൻ, അനിൽ കുമാർ. എസ്, രെഞ്ചു എം ജോയി, അനീഷ് തോമസ് വാനിയേത്ത് , അൻസൺ ഡാനിയേൽ, ജസ്റ്റി വി ജോസ് എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *