ലാഹോർ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അനായാസ ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാകിസ്താൻ തകർത്തത്. ബംഗ്ലാദേശ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ പൂർത്തിയാക്കി.
അർദ്ധ സെഞ്ചുറി നേടിയ ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാക് ജയം എളുപ്പമാക്കിയത്. 84 പന്തുകൾ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 78 റൺസെടുത്ത ഇമാമാണ് പാക് നിരയിലെ ടോപ് സ്‌കോറർ. 79 പന്തുകൾ നേരിട്ട റിസ്വാൻ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 63 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

