ആനപ്രമ്പാൽ ജലോത്സവം : ഷോട്ട് പുളിക്കത്തറ ജേതാവ്

Kerala Alappuzha

ആലപ്പുഴ – കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തിൽ സതീശൻ തെന്നശ്ശെരി ക്യാപ്റ്റനായ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ വിജയിച്ചു. നിഖിൽ ജയകുമാർ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ പി ജി കരീപ്പുഴ ജേതാവായി. ചിറമേൽ തൊട്ടുകടവൻ രണ്ടാം സ്ഥാനവും നേടി. വടക്കനോടി ബി ഗ്രേഡ് വിഭാഗത്തിൽ കുറുപ്പ്പറമ്പൻ ജേതാവായി. ചുരുളൻ വിഭാഗത്തിൽ പുത്തൻപറമ്പിലും ജേതാവ് ആയി. ജലോത്സവവും പൊതുസമ്മേളനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: വി. വേണു ഉദ്ഘാടനം ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷത വഹിച്ചു. ജലോത്സവ ഫ്ളാഗ് ഓഫ് കർമ്മം സുനിൽ മൂലയിൽ നിർവഹിച്ചു. ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ നിർവഹിച്ചു. കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നൻ, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, ട്രഷറർ എം.ജി. കൊച്ചുമോൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കൻ, മോനിച്ചൻ, അരുൺ പുന്നശ്ശേരി, ഷാജി കറുകത്ര, മനോജ് തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *