തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം ഏഴു വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യ, പത്തനംതിട്ട അടക്കമുള്ള തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ഇന്ന് രണ്ട് ജില്ലകളിൽ
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. ചൊവ്വാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്.
പത്തനംതിട്ടയിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ആയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

