ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

Kottayam

കോട്ടയം – കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടി ബസുംയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻപിലെ വളവിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ്‌ അപകടം ഉണ്ടായത്.

മുണ്ടക്കയം ഭാഗത്ത് നിന്ന് കണ്ണൂർ കൊന്നക്കാടിന് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ ഇടിച്ച സ്വകാര്യ ബസ് റോഡ് വക്കിലെ മാടക്കടയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ച്ച തെറിപ്പിച്ചാണ് നിന്നത്. ഈ കടയിൽ ഉണ്ടായിരുന്നവർക്കും ഇരുബസുകളിലും യാത്ര ചെയ്തിരുന്നവർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ചാണ് കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് നീക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *