പത്തനംതിട്ട – ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കൽപ് -ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തിൽ കാരംവേലി സർക്കാർ എൽ പി സ്‌കൂളിൽ മൊബൈൽ ഫോൺ ഗുണ ദോഷ വശങ്ങൾ, നല്ല സ്പർശനം, ചീത്ത സ്പർശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക സി. ശ്യാം ലത അധ്യക്ഷയായി.
സ്‌കൂൾ പി ടി എ പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം നിർവഹിച്ചു. എം.പി. ടി. എ പ്രസിഡന്റ് അനില അനുരാഗ്, മിഷൻ ശക്തി കോർഡിനേറ്റർ എസ്. ശുഭശ്രീ, ജെൻഡർ സ്‌പെഷ്യലിസ്റ്റ് സ്‌നേഹ വാസു രഘു, നല്ലപാഠം കോർഡിനേറ്റർ ആര്യ മനോജ്, പി ടി എ വൈസ് പ്രസിഡന്റ് എ എസ് രമേശ്, സിഡബ്ല്യൂസി അംഗം ഷാൻ രമേശ് ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.


