കെ.ജി. റെജിക്ക് സംസ്ഥാന അദ്ധ്യാപക പ്രതിഭാ പുരസ്കാരം.

Pathanamthitta Special
Print Friendly, PDF & Email

തിരുവനന്തപുരം: വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്കാരിക – ആരോഗ്യ – പരിസ്ഥിതി രംഗത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.ജി. റെജി ജനാധിപത്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന അദ്ധ്യപക പ്രതിഭ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ജനാധിപത്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അറിയിച്ചു. മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിൽ ആദ്യമായി ശിഷ്യശ്രേഷ്o പുരസ്കാരം ഏർപ്പെടുത്തിയ മുൻ പാഠപുസ്തക നിർമ്മാണ സമിതി അഗം കൂടിയായ കെ.ജി. റെജിയുടെ മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പുരസ്കാരത്തിന് അർഹത നേടിയത്.

2023സെപ്തംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ വച്ച് പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ നിരവധി സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *