തിരുവിതാംകൂർ അത്തപ്പൂക്കള മത്സരം നടന്നു

Kerala Pathanamthitta

തിരുവല്ല: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിന് മുന്നോടിയായി നീരേറ്റുപുറം പമ്പ ജലോത്സവ സമിതിയുടെയും നെടുമ്പ്രം ഗാലക്സി സിൽക്ക് പാലസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാലക്സി സിൽക്ക് പാലസ് എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള തിരുവിതാംകൂർ അത്തപ്പൂക്കളം മത്സരം നെടുമ്പ്രം ഗാലക്സി സിൽക്ക് പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. അത്തപ്പൂക്കള മത്സരത്തിന്റെ ഉദ്ഘാടനം പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രലേഖ ഉദ്ഘാടനം ചെയ്ത പമ്പ ജലോത്സവ സമിതി വർക്കിംഗ് പ്രസിഡണ്ട് ശ്രീ. വിക്ടർ റ്റി. തോമസ് അദ്ധ്യക്ഷത വഹിച്ചു നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഗ്രേസി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.

അത്തപ്പൂക്കളം മത്സരത്തിൽ ജനനി മുളക്കാ ടീം ഒന്നാം സമ്മാനവും ശാന്തി കുടുംബശ്രീ നെടുമ്പ്രം രണ്ടാം സമ്മാനവും മെട്രോ ഇടനാട് മൂന്നാം സമ്മാനവും നേടി. യോഗത്തിൽ ശ്രീ. പുന്നൂസ് ജോസഫ്, ഗാലക്സി സിൽക്ക് പാലസ് മാനേജിംഗ് ഡയറക്ടർമാരായ ജമാൽ, അൻസാരി, പ്രസാദ് പി. ടൈറ്റസ്, അനിൽ.സി. ഉഷസ്, റെജി വേങ്ങൽ, ജോയി ആറ്റുമാലിൽ, ഷിബു വി. വർക്കി, അഡ്വ. ബിജു സി.ആന്റണി, അഞ്ചു കോച്ചേരി, മനോജ് മണക്കളത്തിൽ, സജി കൂടാരത്തിൽ, സിബി മുളക്കൽ, ബിജു പത്തിൽ, ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ വിജയികൾക്ക് ശ്വാലക്സി സിൽക്ക് പാലസിന്റെ ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *