അടൂർ – ഓരോ വ്യക്തിയും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ ശീലമാക്കി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജ് പറഞ്ഞു. നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ ശുചിത്വ കാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും അടൂര്‍ നഗരസഭയുടെയും സമ്പൂര്‍ണ്ണ ശുചിത്വ പരിപാടിയുടെ ആദ്യഘട്ട പ്രഖ്യാപനം കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനഫലമായാണ് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മുന്‍പന്തിയിലെത്തിയത്. നവകേരളം മാലിന്യമുക്തമാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി ശരിയായ മാലിന്യ സംസ്‌കരണം വളരെ പ്രധാനപ്പെട്ടതാണ്. മാലിന്യവിമുക്തമാക്കുനതിന് ശാസ്ത്രീയമായ പരിഹാരം ഉണ്ടാകണം. ശുചിത്വവുമായി ബന്ധപ്പെട്ട് ജില്ല ധാരാളം പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മാലിന്യ മുക്തമാകുന്ന ആദ്യ ജില്ല പത്തനംതിട്ടയാകുന്നതിനായി കൂട്ടായും തുടര്‍ച്ചയായതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെനും മന്ത്രി പറഞ്ഞു.
മാറിവരുന്ന കാലഘട്ടത്തില്‍ നാട് മാലിന്യമാകുന്ന അവസ്ഥ മാറുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പറഞ്ഞു. വരുംതലമുറയ്ക്കായി നാട് ശുചിത്വവും സുന്ദരവുമായി മാറണം. ഇതിനായി ശുചിത്വ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മോണിറ്ററിംഗ് വാര്‍ഡുകളില്‍ ഉണ്ടാകണം. ജില്ലയുടെ ശുചിത്വ പദ്ധതി സംസ്ഥാനത്തിന് മാതൃകയാകുന്നതിന് പ്രവര്‍ത്തിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.കടമ്പനാട് ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗം അനിത ആദ്യ ഘട്ട പ്രഖ്യാപനത്തിന് തിരി തെളിച്ചു.

മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ ശുചിത്വ പ്രതിജ്ഞ ചൊല്ലി.
ആദ്യ ഘട്ട പ്രഖ്യാപനത്തിന്റെ മുന്നോടിയായി പൊതുഇടങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ ഇല്ലാതിരിക്കല്‍, എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് രണ്ട് ഹരിതകര്‍മ്മസേനയുണ്ടെന്ന് ഉറപ്പാക്കല്‍, 100 ശതമാനം വീടുകളിലും ഹരിത കര്‍മസേനയുടെ സേവനം ഉറപ്പാക്കല്‍, എല്ലാ വാര്‍ഡിലും മിനി എംസിഎഫ് , മതിയായ സൗകര്യമുള്ള എം സി എഫ്, എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍, ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് ആര്‍ കോഡ് പതിക്കലും സര്‍വേയും ഒരു ഘട്ടം പൂര്‍ത്തിയാക്കല്‍, കുറഞ്ഞത് ഒരു റോഡെങ്കിലും ചെടികള്‍ വച്ചുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് എല്ലാ തദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിളള, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി. രാജേഷ്‌കുമാര്‍, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരന്‍, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, പറക്കോട് ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി രാജീവ് കുമാര്‍, അടൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു, പറക്കോട് ബ്ലോക്ക് സെക്രട്ടറി രജീഷ് ആര്‍. നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു
What do you feel about this post?
Like
Love
Happy
Haha
Sad

