പത്തനംതിട്ട – ആരോഗ്യവകുപ്പ്, സർക്കാർ – സ്വകാര്യ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഴ്‌സസ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി കോന്നി പ്രിയദർശനി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ ജീവൻ അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫ്േളാറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോക നഴ്‌സസ് ദിനം. ചുട്ടിപ്പാറ നഴ്‌സിംഗ് സ്‌കൂൾ അധ്യാപിക ലിഡാ രാജൻ തര്യൻ തീം അവതരപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ് സേതുലക്ഷ്മി, കോന്നി താലൂക്ക് ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. സ്വാബിർ എ സമദ്, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻചാർജ് ലാലി തോമസ് , കോന്നി മെഡിക്കൽ കോളജ് ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ആശ ഗോപി, കോഴഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ മിനിമോൾ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

