പത്തനംതിട്ട – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പത്തനംതിട്ട ജില്ലയിലെ (അടൂർ താലൂക്ക് ഒഴികെ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഓട്ടോ ടാക്സി മേഖലയിൽ ജോലി ചെയുന്നവർക്ക് ഇലക്ട്രിക്ക് സി എൻ ജി ഓട്ടോ ടാക്സികൾ വാങ്ങുന്നതിനും തങ്ങളുടെ പെട്രോൾ വാഹനങ്ങൾ സിഎൻജി യിലേക്ക് മാറ്റുന്നതിനും ധനസഹായം നൽകുന്ന ഗ്രീൻ വീൽ വാഹന വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പ തുക എട്ടുലക്ഷം രൂപ , പലിശ നിരക്ക് ഏഴ് ശതമാനം. തിരിച്ചടവ് കാലാവധി അഞ്ച് മുതൽ ഏഴ് വർഷം വരെ. പ്രായപരിധി 18 -60 വയസ്. കുടുംബവാർഷിക വരുമാനം പരമാവധി 250,000 രൂപ . ലൈസൻസ് ബാഡ്ജ് നിർബന്ധമായും ഉണ്ടായിരിക്കണം. ജാമ്യ വ്യവസ്ഥകൾ ബാധകം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരത്തിനും പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു സമീപം പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കണം. ഫോൺ :0468 2226111, 2272111, 9447710033.


