റാന്നി: അങ്ങാടി ടൗൺ മുസ്ലിം ജുമാ മസ്ജിദിന്റെ കാണിക്കവഞ്ചികൾ കുത്തി തുറന്ന് മോഷണം. പള്ളിക്ക് മുൻ വശത്തുള്ള പ്രധാന റോഡിന്റെ വശത്തിരുന്ന വഞ്ചി കുത്തി പൊളിച്ചു. വാതിൽ പടിയിൽ വച്ചിരുന്ന ഇരുമ്പ് പെട്ടിയും എടുത്തു കൊണ്ട് പോയത് പൊളിച്ച നിലയിൽ സമീപത്തു നിന്നു കിട്ടി. ഞായറാഴ്ച പുലർച്ചെ രണ്ടു മണി കഴിഞ്ഞാണ് മോഷണം നടന്നതെന്ന് കരുതുന്നു. സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രവും സമയവും തെളിഞ്ഞിട്ടുണ്ട്. കൈയിൽ ഗ്ലൗസും മുഖം മറച്ചിട്ടുമുണ്ട്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി സംശയിക്കുന്നു. റാന്നി പോലീസ് അന്വേഷണം ആരംഭിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

