മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റിനുമെതിരെ ബിജെപി നോട്ടീസ് നൽകിയിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ച ഏഴ്, എട്ട് തീയതികളിൽ നടക്കും .ഏഴിന് പ്രസിഡന്റിനെതിരെയും എട്ടിന് വൈസ് പ്രസിഡന്റിനുമെതിരെയുമുള്ള അവിശ്വാസ പ്രമേയം ചർച്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. 13 അംഗ പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫ് അഞ്ച്, ബി.ജെ.പി അഞ്ച് യു.ഡി.എഫ് രണ്ട്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ യുഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു , എസ്ഡിപിഐ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.


