പത്തനംതിട്ട – ജനറൽ ആശുപത്രിയിലെ ജനങ്ങളെ പിഴിയുന്ന അന്യായ ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ് ഷമീർ പറഞ്ഞു.. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആർ എം ഓക്ക് നിവേദനം നൽകി. പറഞ്ഞു. ഓ പി ടിക്കറ്റും പാർക്കിംഗ് ഫീസുമടക്കം 80 പരം ഇനങ്ങൾക്കാണ് വർദ്ധനവ് വന്നിട്ടുള്ളത്. ബിപിഎൽ കാർഡുകാർക്കുള്ള പല ആനുകൂല്യങ്ങൾക്കും ഇനിമുതൽ ഫീസ് ഈടാക്കും.നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ് ഷമീറിന്റെ നേതൃത്വത്തിൽ ആർ എം ഓക്ക് നിവേദനവും നൽകി.
ഹനറാൾ ആശുപത്രിയിൽ ഓ പി ടിക്കറ്റും പാർക്കിംഗ് ഫീസുമടക്കം 80 പരം ഇനങ്ങൾക്കാണ് വർദ്ധനവ് വന്നിട്ടുള്ളത്. ബിപിഎൽ കാർഡുകാർക്കുള്ള പല ആനുകൂല്യങ്ങൾക്കും ഇനിമുതൽ ഫീസ് ഈടാക്കും എന്നാണറിയുന്നത് .
സാധാരണക്കാരായ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ ജനറൽ ആശുപത്രിയിലെ ഫീസ് നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ എസ് ശൈലജ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അൻസാരി കൊന്നമ്മൂട്, ഷാജി കെ എച്ച് എന്നിവർ പങ്കെടുത്തു.


