ഭിന്നശേഷി സംവരണം: എയ്ഡഡ് സ്കൂൾ നിയമന നടപടികൾ വേഗത്തിലാക്കുന്നു; സാധ്യത ലിസ്റ്റ് ഒക്ടോബർ 23-ന് ‘സമന്വയ’ പോർട്ടലിൽ

Kerala Trivandrum

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ജില്ലാതല സമിതികൾക്കുള്ള മൂന്നാം ഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ എസ്.എൽ.പി. (സി) 9566/2023 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത്.

ഡാറ്റാ എൻട്രിക്ക് ഒക്ടോബർ 22 വരെ സമയം

സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ജില്ലാതല സമിതി കൺവീനർമാർക്ക് (ഡി.ഡി.ഇ./ആർ.ഡി.ഡി./എ.ഡി) ലഭിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ‘സമന്വയ’ പോർട്ടലിൽ അടിയന്തിരമായി രേഖപ്പെടുത്തണം.

ഡാറ്റാ എൻട്രി, സൂപ്രണ്ട് തലത്തിലുള്ള പരിശോധന, കൺവീനറുടെ കൺഫർമേഷൻ എന്നിവ ഒക്ടോബർ 22-നുള്ളിൽ പൂർത്തിയാക്കണം. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്. ലഭിക്കുന്നതിനും പ്രൊഫൈൽ രജിസ്റ്റർ ചെയ്യുന്നതിനും മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകിയ സീനിയോറിറ്റി തീയതിയും രേഖപ്പെടുത്തേണ്ടതാണ്.

സാധ്യത ലിസ്റ്റ് ഒക്ടോബർ 23-ന്

ഡാറ്റാ എൻട്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ഭിന്നശേഷി വിഭാഗം തിരിച്ച് ഉദ്യോഗാർത്ഥികളുടെ പേരും എംപ്ലോയ്‌മെന്റ് രജിസ്റ്റർ നമ്പറും അടങ്ങിയ സാധ്യത ലിസ്റ്റ് (Public View) 2025 ഒക്ടോബർ 23 മുതൽ സമന്വയ പോർട്ടലിൽ ലഭ്യമാകും.

ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വിവരം ജില്ലാതല സമിതി കൺവീനർമാർ ഒക്ടോബർ 23-ന് തന്നെ പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ അറിയിക്കണം. വിദ്യാഭ്യാസ ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നോട്ടീസ് ബോർഡുകളിലും ഈ ലിസ്റ്റ് പ്രദർശിപ്പിക്കും.

തുടർന്നുള്ള നടപടിക്രമങ്ങൾ:

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം: 2025 നവംബർ 13.

നിയമന ശുപാർശ നൽകുന്നത്: 2025 നവംബർ 14 മുതൽ.

നിയമനാംഗീകാരത്തിനായി സമന്വയ ഉപയോഗിക്കാത്ത ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിയമന ശുപാർശക്ക് ശേഷമുള്ള തുടർ നടപടികൾ മാനുവലായി ചെയ്യേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *