ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു

Pathanamthitta

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മതിലുകള്‍ പൊളിച്ച് നിര്‍മിക്കുക, വിട്ടു കൊടുത്ത വസ്തുവിന്റെ വശങ്ങള്‍  കെട്ടികൊടുക്കുക ഉള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുതുമല മൂന്നാംകുറ്റിയില്‍ നിന്നാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഏഴംകുളം കൊടുമണ്‍ കൈപ്പട്ടൂര്‍ എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പ്രവര്‍ത്തി അവസാനിച്ച ശേഷം ഓട നിര്‍മാണം നടക്കും. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ കുമാര്‍,  ബാബു ജോണ്‍, അജി, സിപിഐഎം ഏരിയ സെക്രട്ടറി എ.എന്‍. സലിം, വിജയന്‍ നായര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.വൈ. ഫിലിപ്പ്, പ്രോജക്റ്റ് എഞ്ചിനീയര്‍ രാംകുമാര്‍, സൂപ്പര്‍വൈസര്‍ മെര്‍ലി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
12 മീറ്റര്‍ വീതിയില്‍ ആണ് ടാറിംഗ് ചെയ്യുന്നത്. 12 മീറ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് പ്രൊട്ടക്ഷന്‍ വാളും മതില്‍ ഉള്ളവര്‍ക്ക് മതിലും സൗജന്യമായി നിര്‍മിച്ച് നല്‍കും. 28 കലുങ്ക്, പാലം, ഓട, ബസ് ഷെല്‍റ്റര്‍, സംരക്ഷണഭിത്തി എന്നിങ്ങനെയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബിഎം, ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ പത്തനംതിട്ട ടൗണില്‍ ഈ റോഡിലൂടെ എത്തിച്ചേരാന്‍ സാധിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *