കനത്ത മഴയില്‍ പിക്ക്അപ്പ് മറിഞ്ഞു: റോഡിലുരഞ്ഞ് നീങ്ങിയ വാഹനത്തിന്റെ ഡ്രൈവറുടെ ചെവി നഷ്ടമായി

Pathanamthitta Kerala
Print Friendly, PDF & Email

അടൂര്‍: കനത്ത മഴയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാന്‍ റോഡിലൂടെ ഉരഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് ഡ്രൈവറുടെ ഇടതു ചെവി നഷ്ടപ്പെട്ടു. പറക്കോട് കളീക്കല്‍ നൗഫലി (30) നാണ് ഗുരുതരമായി പരുക്കേറ്റത്.

കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ മരുതിമൂട് ജങ്ഷനു കിഴക്ക്
തിങ്കള്‍ രാവിലെ 10.30നായിരുന്നു അപകടം. ഈ സമയം കനത്ത മഴയായിരുന്നു. റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ റോഡിന്റെ വലതു വശത്തേക്ക മറിയുകയും നിരങ്ങി നീങ്ങുകയും ചെയ്തു. ഡ്രൈവര്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. അടൂരില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നൗഫലിനെ പുറത്തെടുത്തു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അസി. സ്‌റ്റേഷന്‍ ഓഫിസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ നിയാസുദീന്‍, ഫയര്‍ ഓഫിസര്‍മാരായ രഞ്ജിത്ത്, കൃഷ്ണകുമാര്‍, ദിനൂപ്, സന്തോഷ്, സജാദ്, ഹോം ഗാര്‍ഡുമാരായ ഭാര്‍ഗവന്‍, പ്രകാശ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *