രവിവര്‍മ തമ്പുരാന്റെ മുടിപ്പേച്ച് നോവല്‍ ദേശത്തുടി ചര്‍ച്ച ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ദേശത്തുടി സാംസ്‌കാരിക സമന്വയം ഓമല്ലൂരില്‍ വി.കെ. രവിവര്‍മ തമ്പുരാന്റെ മുടിപ്പേച്ച് നോവലിന്റെ ചര്‍ച്ച സംഘടിപ്പിച്ചു. കൃഷ്ണകുമാര്‍ കാരയ്ക്കാട് മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്തംഗവും എഴുത്തുകാരിയുമായ ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഫോക് ലോര്‍ അക്കാദമി ഭരണ സമിതി അംഗം സുരേഷ് സോമ എഴുത്തുകാരനെ പൊന്നാട അണിയിച്ച് ആദരിച്ചു. രഘുനാഥന്‍ ഉണ്ണിത്താന്‍, സുരേഷ് പനങ്ങാട്, ചന്ദ്രബാബു പനങ്ങാട്, ബിനു ജി.തമ്പി, തുളസീധരന്‍ ചാങ്ങമണ്ണില്‍ എസ്. കൃഷ്ണകുമാര്‍, ജി. വിശാഖന്‍, സി.എസ് മണിലാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിനോദ് ഇളകൊള്ളൂര്‍, രാജേഷ് ഓമല്ലൂര്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്, അനില്‍ വള്ളിക്കോട്, മഞ്ജു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *