കുട്ടനാട്: എടത്വാ – പാണ്ടങ്കേരി – നിരണം റോഡിൽ എടത്വ – പാണ്ടങ്കരി റോഡിന് കുറുകെ നിർമ്മിക്കുന്ന മുപ്പത്തിനാലിൽ പടി പാലത്തിന് 9.61 കോടി രൂപ അനുവദിച്ചതായി തോമസ് കെ.തോമസ് എംഎൽഎ അറിയിച്ചു. 2019- 2020 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ അനുവദിച്ച തുക പര്യാപ്തമല്ലാതിരുന്നതിനാൽ പ്രവൃത്തി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയായപ്പോൾ ആണ് സർക്കാരിനെ സമീപിച്ചത്. നിരന്തരമായ ഇടപെടലിനെ തുടർന്നാണ് 9.61 കോടി രൂപയായി വർദ്ധിപ്പിച്ച് അനുമതി ലഭിച്ചത്. പാലം നിർമ്മാണം ഉടൻ ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നല്കിയതായി എംഎൽഎ അറിയിച്ചു.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ നിലവിലുള്ള പാലത്തിൻ്റെ ബലക്ഷയം മൂലം ”ഭാരമുള്ള വാഹനങ്ങൾ കയറ്റരുതെന്ന് ” ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൻ്റെ തൂണുകളിൽ പോള തങ്ങി നീരൊഴുക്ക് വരെ നിലച്ചിരുന്നു.പുതിയ പാലം വരുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുകയാണ്.തുക അനുവദിപ്പിച്ച എം.എൽ.എ യെ പ്രദേശവാസികൾ അഭിനന്ദിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

