മീഡിയ ഹാൻഡ് ബുക്ക് പുറത്തിറക്കാൻ വൈകുന്നു: പിആർഡി ആപ്പ് പൊല്ലാപ്പായി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവിമാരുടെയും ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിയിരുന്ന മീഡിയ ഹാൻഡ് ബുക്ക് പുതു വർഷം ആരംഭിച്ച് നാലുമാസം പിന്നിടുമ്പോഴും പ്രസിദ്ധീകരണം വൈകുന്നു.

കോവിഡ് കാലഘട്ടത്തിൽ മീഡിയ ഹാൻഡ് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിന് പകരമായി മൊബൈൽ ആപ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയിരുന്നു. ആപ്പിൽ മീഡിയ ഹാൻഡ് ബുക്കിെേ പോലെ തന്നെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഇതും പ്രവർത്തന രഹിതമാണ്.

മീഡിയാ ഹാൻഡ് ബുക്കിനായി നിർമ്മിച്ച ആപ്പിലൂടെ വിവരങ്ങൾ കണ്ടെത്താൻ വേഗത്തിൽ സാധിച്ചിരുന്നു. പുതുതായി വിവരങ്ങൾ ചേർക്കാൻ തത്സമയം കഴിയുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ സർക്കാരിന്റെ അവകാശവാദം. മീഡിയ ഹാൻഡ് ബുക്കിന്റെ കോപ്പി പരിമിതമായതിനാൽ ആപ്പിലൂടെ പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ ഏപ്രിൽ മാസമായിട്ടും ആപ്പിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.ആപ്പ് തുറന്നാൽ അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടു.റീലോഡ് ചെയ്യുകയെന്ന അറിയിപ്പാണ് ലഭിക്കുക. മീഡിയ ഹാൻഡ് ബുക്കിന്റെ അച്ചടി വൈകുന്നതാണ് ആപ്പിൽ അപ്‌ഡേഷൻ വൈകുന്നതെന്നാണ് അധികൃതർ നല്കുന്ന വിശിദീകരണം.
തിരുവനന്തപുരം ആസ്ഥാനമായുള്ള മേക്കൻഡ്മാനേജ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് പി.ആർ.ഡിക്കു വേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *